യുദ്ധം അവസാനിപ്പിക്കാൻ ഊർജിത നീക്കവുമായി ഖത്തർ; ഈജിപ്ത് പ്രസിഡന്റുമായി അമീർ ചർച്ച നടത്തി

0

ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കി ഖത്തർ. ഖത്തർ അമീർ സമാധാന ദൗത്യവുമായി ഈജിപ്ത് സന്ദർശിച്ചു. നാളെ സൗദിയിൽ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിലും അമീർ പങ്കെടുക്കും.

അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളി ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമാക്കിയത്. വ്യാഴാഴ്ച വൈകുന്നേരം യു.എ.ഇയിലെത്തി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടികാഴ്ച നടത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ന് രാവിലെ ഈജിപ്തും സന്ദർശിച്ചു. യുദ്ധം അവസാനിപ്പിക്കാനും, ഗസ്സയിലേക്ക് അടിയന്തിര മാനുഷിക സഹായമെത്തിക്കാനും, തടവുകാരുടെ മോചനത്തിനുമായി കൈകോർത്തു പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

You might also like