പതിവായി ജി മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാത്തവരാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ നഷ്ടപ്പെട്ടേക്കാൻ സാധ്യതയുണ്ട്.

0

പതിവായി ജി മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാത്തവരാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ നഷ്ടപ്പെട്ടേക്കാൻ സാധ്യതയുണ്ട്. രണ്ട് വർഷത്തോളമായി ഉപയോഗത്തിലില്ലാത്ത ജി മെയിൽ അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. 2023 ഡിസംബറിൽ ഈ നടപടി പൂർത്തിയാക്കാനാണ് കമ്പനി ആലോചിക്കുന്നത്.

മെയ് മാസത്തിൽ ഗൂഗിൾ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി എഴുതിയ ബ്ലോഗ് പോസ്റ്റിൽ, അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിരുന്നു. രണ്ട് വർഷമായി ഉപയോഗത്തിലില്ലാത്ത ഗൂഗിൾ അക്കൗണ്ടുകൾ നിർജ്ജീവമാക്കുന്നതായി ഇതിൽ വ്യക്തമാക്കുന്നുണ്ട്. രണ്ട് വർഷത്തോളം ഉപയോഗത്തിലില്ലാതിരുന്ന അക്കൗണ്ടുകളിലെ ജി-മെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവ നിർജ്ജീവമാക്കാനാണ് പദ്ധതി.

You might also like