ബന്ദികളെ മോചിപ്പിക്കാതെ വെടിനിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു
ടെല്‍ അവീവ് :ഹമാസ് ബന്ദികളാക്കിയ 239 പേരെ മോചിപ്പിച്ചാല്‍ മാത്രമേ ഗാസയില്‍ വെടി നിര്‍ത്തല്‍ സാധ്യമാകൂ എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. ടെലിവിഷനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധാനന്തരം ഗാസ സൈനികമുക്തമാക്കുമെന്നും ഭീകരരെ വേട്ടയാടാനുള്ള സ്വാതന്ത്ര്യത്തോടെ ഇസ്രായേല്‍ അവിടെ സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കുമെന്നും ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നിലവില്‍ ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ സ്വയംഭരണ പ്രദേശങ്ങള്‍ നിയന്ത്രിക്കുന്ന പാലസ്തീന്‍ അതോറിറ്റി ഗാസയെ നിയന്ത്രിക്കണമെന്ന ആശയവും നെതന്യാഹു നിരസിച്ചു.