
ഡാളസ് സയോൺ എ.ജി. ചർച്ചിന്റെ പുതിയ ആരാധനാലയ നിർമ്മാണം ആരംഭിക്കുന്നു
ഡാളസ്: സയോൺ അസംബ്ലിസ് ഓഫ് ഗോഡ് ഡാളസ് പണികഴിപ്പിക്കുവാൻ പദ്ധതിയിടുന്ന പുതിയ ആരാധനാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം (Ground Breaking Ceremony) 2023 നവംബർ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ്. അസംബ്ലീസ് ഓഫ് സഭകളുടെ നോർത്ത് ടെക്സാസ് ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.ഗെയ്‌ലൻ ക്ലൗഞ്ച് മുഖ്യാതിഥിയായി പങ്കെടുക്കും. കൂടാതെ നവംബർ 17,18 (വെള്ളി,ശനി) തീയതികളിൽ വൈകുന്നേരം 7 മണിമുതൽ പ്രത്യേക സുവിശേഷയോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
