വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം വിലയിരുത്തി റെയിൽവേ ബോർഡ് അംഗം
ചെന്നൈ: വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം വിലയിരുത്തി റെയിൽവേ ബോർഡ് അംഗം രൂപ് നാരായൺ സുങ്കർ. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിയായിരുന്നു നിർമ്മാണ പുരോഗതി വിലയിരുത്തിയത്. വ്യാഴാഴ്ചയാണ് അദ്ദേഹം ഇവിടെയെത്തിയത്.
വന്ദേഭാരത് ട്രെയിനുകളുടെ ഉത്പാദനം, വീലുകൾ സ്ഥാപിക്കുന്നത്, പുഷ്-പുൾ ട്രെയിനിന്റെ നിർമ്മാണം എന്നിവയുടെ പുരോഗതിയാണ് അദ്ദേഹം വിലയിരുത്തിയത്. വന്ദേഭാരത് ട്രെയിനിന്റെ നിർമ്മാണത്തിന് ആവശ്യമായ ട്രാക്കുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഐസിഎഫിലുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സന്ദർശനം.