ബെംഗളൂരുവില്‍ മെട്രോ ട്രെയിനിനും വാഹനങ്ങള്‍ക്കും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്ന ഡബിള്‍ ഡക്കര്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍.

0

ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോ ട്രെയിനിനും വാഹനങ്ങള്‍ക്കും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്ന ഡബിള്‍ ഡക്കര്‍ മേല്‍പ്പാലം നിര്‍മ്മിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍. ഇതിനയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് ശിവകുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നഗരത്തെ ഡബിള്‍ ഡെക്കര്‍ ഫ്ളൈ ഓവറുകള്‍ കൊണ്ട് നവീകരിച്ച ശേഷം ടണല്‍ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഡബിള്‍ ഡക്കര്‍ മേല്‍പ്പാലം ആദ്യം സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനിലാണ് സ്ഥാപിക്കുക. റാഗിഗുഡ്ഡയ്‌ക്കും സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനും ഇടയില്‍ വരുന്ന റോഡ്-കം-മെട്രോ മേല്‍പ്പാലത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുമെന്ന് ഡി. കെ. വിശദീകരിച്ചു.

You might also like