ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

0

ജക്കാര്‍ത്ത: രക്ഷാപ്രവര്‍ത്തകര്‍ ഒമ്പത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വത സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി.മറാപ്പി പര്‍വതത്തില്‍ കാണാതായ 10 പര്‍വതാരോഹകര്‍ക്കായുള്ള തിരച്ചില്‍ സുരക്ഷാ കാരണങ്ങളാല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ശേഷം പുനരാരംഭിച്ചു. അടിക്കടിയുള്ള അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.ചൊവ്വാഴ്ച മാത്രം അഞ്ച് പൊട്ടിത്തെറികള്‍ ഉണ്ടായി.

You might also like