വിസ തട്ടിപ്പ് വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം

0

വിസ തട്ടിപ്പ്, വിസ തട്ടിപ്പ് ഇത് കേൾക്കാൻ തുടങ്ങിയിട്ട് പഴക്കം കുറെയായി. നഷ്ടങ്ങൾ വന്നിട്ടും, കണ്ടിട്ടും ആരും പാഠം പഠിക്കുന്നില്ല. വിസയുടെ നിയമങ്ങൾ മാറി മാറി വന്നിട്ടും വ്യാജനെ ആർക്കും തടയുവാനും സാധിക്കുന്നില്ല.

വിസ തട്ടിപ്പിനെ കുറിച്ചുള്ള ഒരുപാട് വാർത്തകൾ വന്നിട്ടും പ്രതികളെ പിടികൂടിയിട്ടും തട്ടിപ്പ് വർധിച്ചു വരികയാണ്. വിസ തട്ടിപ്പിന്റെ മിക്ക ഇരകളും എല്ലാം നഷ്ടപ്പെട്ട് വല്ലാത്ത കുരുക്കിൽ അകപ്പെടാറുണ്ട്. കിട്ടിയ വിസയുമായി വലിയ പ്രതീക്ഷയോടെ വിദേശത്തിറങ്ങിയ പലരും അവിടെ ഇറങ്ങുമ്പോഴാണ് തിരിച്ചറിയുന്നത് കബളിപ്പിക്കപ്പെട്ടുവെന്നത്.

വിദേശത്തെ ഏജൻസികളുടെ ഇന്ത്യയിലുള്ള സബ് ഏജന്റുമാർ വിസക്കുള്ള പണം വാങ്ങി മുങ്ങുന്ന സംഭവങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. മാത്രമല്ല ഏജൻസികൾ വഴി ജോലികൾ വാഗ്ദാനം ചെയ്ത് വിദേശത്ത് കൊണ്ടുപോയി കുരുക്കിൽ അകപ്പെടുന്ന സ്ത്രീകളുടെ വേദനിപ്പിക്കുന്ന വാർത്തകളും വർദ്ധിച്ചു വരികയാണ്.

കരാർ പ്രകാരമുള്ള ജോലിയും വേതനവും കൊടുക്കാതെ വീടുകളിൽ മാറി മാറി പണിക്കുവിട്ടു കബളിപ്പിക്കുന്ന ഏജൻസികൾ അവരെ ചൂഷണം ചെയ്ത് കാശുണ്ടാക്കുകയും ചെയ്യുന്നുണ്ട്. തിരികെ രക്ഷപ്പെട്ടുപോരാൻ പറ്റാത്ത ഊരാകുടുക്കിലായിരിക്കും അവർ.

വിസ തട്ടിപ്പുമായി ബന്ധപ്പെട്ടു 25 കേസുകളോളം പോലീസ് എൻ. ആർ. ഐ. സെല്ലിൽ ദിവസവും ലഭിക്കുന്നുണ്ട്. വിവിധ പോലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികൾ വേറെയും.

കാനഡ, യിസ്രായേൽ, യൂറോപ്പ്, എന്നിവിടങ്ങളിലേക്ക് തൊഴിൽ അന്വേഷകർ കൂടിയതോടെയാണ് ഇവിടെയും വിസ തട്ടിപ്പ് കൂടിയത്. വ്യാജ റിക്രൂർട്ട്മെന്റ് ഏജൻസികളുടെ ഓഫറുകളാണ് ഈ തട്ടിപ്പിലേക്ക് ജോലിക്കാരെ അടുപ്പിക്കുന്നത്.

തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിച്ച് സൈബർ സെൽ വഴി ഫോൺ നമ്പർ കണ്ടെത്തി ആളെ തിരയുമ്പോഴേക്കും തട്ടിപ്പു സംഘം പണവുമായി മുങ്ങും. വെബ്‌സൈറ്റോ, ഓഫിസുകളോ ഇല്ലാത്ത ഒരു ഏജൻസികളുമായും ഫോണിലൂടെ ബന്ധപ്പെട്ട് വിസ ക്രമീകരണങ്ങൾ ചെയ്യരുത്. അങ്ങനെയുള്ള കേസുകൾ അന്വേഷണ ഏജൻസികൾക്കും ബുദ്ധിമുട്ടാണ്.

കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള 1500 ലധികം മാൻ പവർ ഏജൻസികളാണ് രാജ്യത്തുള്ളത്. കേരളത്തിൽ 250 വിസ തട്ടിപ്പ് പരാതികൾ ദിവസവും വരുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാത്തവരാണ് ഈ തട്ടിപ്പിന്റെ പിന്നിലെന്നും വിദേശകാര്യമന്ത്രാലയം ഞാൻ മന്ത്രാലയം പറയുന്നു.

റെജിസ്റ്റർ ചെയ്തിട്ടുള്ള ഏജൻസികൾ ലൈസൻസ് നമ്പറും മറ്റുള്ള വിവരങ്ങളും അവരുടെ ഓഫീസിലും മറ്റും പരസ്യങ്ങളിലും പ്രദ്ധീകരിച്ചിരിക്കണം. വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർ www.emigrate.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ടിങ് ഏജന്റുമാരെ സംബന്ധിക്കുന്ന വിവരങ്ങൾ പരിശോധിക്കണം.

1983 ലെ എമിഗ്രേഷൻ നിയമപ്രകാരം ഒരു ഏജന്റ് അവർ നൽകുന്ന സേവനങ്ങൾക്ക് 30,000/- രൂപയും അതിന്റെ ജി എസ് ടി യും കൂട്ടി 34500 രൂപയാണ് ഫീസ് ഇനത്തിൽ വാങ്ങേണ്ടത്. ഈ തുകയുടെ രസീതും കൈപറ്റേണ്ടതാണ്.

ഏതെങ്കിലും തരത്തിലുള്ള പരതികളുണ്ടെങ്കിൽ അന്വേഷണത്തിന് കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് ഓഫീസിസുമായി ബന്ധപ്പെടാവുന്നതാണ്

You might also like