കേരളത്തിൽ കൂടുതൽ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോര്‍ട്ട്.

0

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താൻ പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പരിശോധനയില്‍ കേരളത്തിൽ ആദ്യമായി ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തി. ബി എ ടു പോയിന്റ് എയ്റ്റ് സിക്സിന്റെ ഒരു വകഭേദം ആണ് ജെ എൻ വൺ. വളരെ വേഗത്തിൽ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തിൽ നിലവിൽ കൊവിഡ് കേസുകൾ ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
You might also like