ഖത്തർ എയർവേയ്‌സിന്റെ സൗദിയിലേക്കുള്ള യാൻബു സർവീസ് പുനരാരംഭിച്ചു
ദോഹ : ഖത്തർ എയർവേയ്‌സിന്റെ സൗദിയിലേക്കുള്ള യാൻബു സർവീസ് പുനരാരംഭിച്ചു. ആദ്യ സർവീസിന് യാൻബുവിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ബുധൻ, ഞായർ ദിവസങ്ങളിലാണ് ദോഹ– യാൻബു സർവീസുകൾ. സർവീസ് പുനരാരംഭിച്ചതിന്റെ പശ്ചാത്തലത്തിൽ ആദ്യ ദിനത്തിൽ യാത്രക്കാർക്കായി പ്രത്യേക മെനു കാർഡുകളാണ് നൽകിയത്.
യാൻബുവിലേക്കുള്ള സർവീസ് ഉൾപ്പെടെ നിലവിൽ സൗദിയിലെ അൽ ഉല, ദമാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, തെയ്ഫ് എന്നിങ്ങനെ 8 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്. ആഗോള തലത്തിൽ 170 നഗരങ്ങളിലേക്കാണ് തടസമില്ലാത്ത സൗകര്യപ്രദമായ ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളോടെ ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.