സെന്‍ട്രല്‍ മെക്സിക്കോയില്‍ ക്രിസ്മസിന് മുമ്പായി സംഘടിപ്പിച്ച പാര്‍ട്ടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.

0

സാല്‍വറ്റിയേറ(മെക്‌സിക്കോ): സെന്‍ട്രല്‍ മെക്സിക്കോയില്‍ ക്രിസ്മസിന് മുമ്പായി സംഘടിപ്പിച്ച പാര്‍ട്ടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്മസ് ആചരണത്തിന്റെ ക്രമങ്ങള്‍ അനുസ്മരിക്കുന്ന ‘പോസാദസ്’ എന്ന മതപരമായ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്.

മെക്്‌സിക്കോയിലെ ഗ്വാനജുവാറ്റോ സ്റ്റേറ്റില്‍ സാല്‍വാറ്റിയേറയിലാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഗ്വാനജുവാറ്റോ അധികൃതര്‍ അറിയിച്ചു. സാല്‍വാറ്റിയേറയില്‍ വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് പാര്‍ട്ടി നടന്നിരുന്നത്. ആറ് പേരടങ്ങുന്ന സംഘം റൈഫിളുകളുമായി കടന്നുവന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നൂറിലധികം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്.

ശനിയാഴ്ച വൈകിട്ടുണ്ടായ മറ്റൊരു സംഭവത്തില്‍, സാല്‍വാറ്റിയേറയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ, സലമാന്‍ക നഗരത്തില്‍ നാല് പേര്‍ വെടിയേറ്റു മരിച്ചു, മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ എത്തി വെടിയുതിര്‍ക്കുകയായിരുന്നു.
You might also like