കുടിയേറ്റവുമായി ബന്ധപ്പെട്ട പുതുക്കിയ യൂറോപ്യൻ ഉടമ്പടി മനുഷ്യത്വരഹിതം: സേവ് ദി ചിൽഡ്രൻ

0

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അഭയാർത്ഥികളുടെ പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ദിവസം നിലവിൽവന്ന “യൂറോപ്യൻ ഉടമ്പടി” അഭയാർത്ഥികൾക്ക് നേരെയുള്ള മനുഷ്യത്വരഹിതമായ നടപടിയാണെന്ന്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി ലോകമെങ്ങും പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. ഇത് പ്രായപൂർത്തിയാകാത്തവരുടെ ജീവനു ഭീഷണിയുയർത്തുമെന്നും, മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്കും അതിക്രമങ്ങൾക്കും കാരണമാകുമെന്നും സംഘടന കുറ്റപ്പെടുത്തി.

ഡിസംബർ 20 ബുധനാഴ്‌ച യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ എത്തിച്ചേർന്ന ഈ ഉടമ്പടിയിലൂടെ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടെയുള്ള ആളുകളെ യൂറോപ്യൻ യൂണിയന്റെ അതിർത്തിപ്രദേശങ്ങളിൽ തടഞ്ഞുവയ്ക്കുന്നത്തിന് അനുവാദമേകുകയാണെന്ന് സേവ് ദി ചിൽഡ്രൻ ആരോപിച്ചു. അഭയാർത്ഥികൾക്ക് തുല്യാവകാശത്തോടെ യൂറോപ്പിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതയും ഇതുവഴി ഇല്ലാതാകുമെന്ന് സംഘടന കഴിഞ്ഞദിവസം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ ഓർമ്മപ്പെടുത്തി. ഇതുവഴി അഭയാർത്ഥികളെ യൂറോപ്പിന്റെ വിവിധയിടങ്ങളിലേക്ക് എത്തിക്കുവാനുള്ള ഉത്തരവാദിത്വം ഇല്ലാതാകുകയാണെന്നും, ഐക്യദാർഢ്യത്തിനെതിരാണ് ഇത്തരം പ്രവർത്തനമെന്നും പറഞ്ഞ സേവ് ദി ചിൽഡ്രൻ, പുതിയ കരാർ, കൂടുതൽ മതിലുകളും വേലികളും സൃഷ്ടിക്കാനാണ് സാധ്യത തുറക്കുകയെന്ന് ഓർമ്മിപ്പിച്ചു.

You might also like