NACOG 2024 ന്റെ കിക്കോഫ് മീറ്റിംഗ്, നോർത്ത് കരോലിനയിലെ ഷാർലെറ്റ് പട്ടണത്തിൽ ജനുവരി 13 ന് നടക്കും.

0

NACOG 2024 ന്റെ കിക്കോഫ് മീറ്റിംഗ്, നോർത്ത് കരോലിനയിലെ ഷാർലെറ്റ് പട്ടണത്തിൽ ജനുവരി 13 ന് നടക്കും. നോർത്ത് അമേരിക്കൻ ദൈവസഭകളുടെ കൂട്ടായ്മയാണ് NACOG. യൂണിയൻ റോഡ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയിൽ വച്ച് വൈകുന്നേരം 5 മണിക്കാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത യോഗത്തിൽ പാസ്റ്റർ സതീഷ് കുമാർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. സഹോ. ബ്ലെസ്സൺ ആൻഡ്രൂസ്, സഹോദരി സാറാ ഡാനി എന്നിവർ കാരോലിനാസ് ക്വയറിനോടും അറ്റ്ലാന്റാ ക്വയറിനോടും ചേർന്ന് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

You might also like