ഗൂഗിളില്‍ വീണ്ടും പിരിച്ചുവിടലിന് സാധ്യത; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മുന്നേറ്റം തൊഴില്‍ നഷ്ടത്തിന് കാരണമാകുന്നു

0

വാഷിങ്ടണ്‍: ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി ഉപയോഗത്തില്‍ കൊണ്ടുവരുന്നതിന്റെ കൂടുതല്‍ മാറ്റങ്ങള്‍ക്ക് ഗൂഗിള്‍ ആലോചിക്കുന്നതോടെ കമ്പനിയില്‍ നിന്ന് വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ ഉണ്ടാവുമോ എന്ന് ആശങ്ക. ഈ വര്‍ഷം 12,000 പേരെ ഇതുവരെ പിരിച്ചുവിട്ടിരുന്നു.

ഗൂഗിള്‍ പ്ലാറ്റ്ഫോമുകളില്‍ പരസ്യങ്ങള്‍ വാങ്ങുന്നതിന് മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഗൂഗിള്‍ ആലോചിക്കുന്നത്. പുതിയ പരസ്യങ്ങള്‍ ഓട്ടോമാറ്റിക് ആയി നിര്‍മിക്കുന്നതിന് വേണ്ടിയുള്ള എഐ ടൂളുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതിന് വളരെ കുറച്ച് ആളുകള്‍ ജീവനക്കാരായി മതി. അത് കൂടുതല്‍ ലാഭകരവുമാണെന്നാണ് കമ്പനി വിലയിരുത്തല്‍

You might also like