അറബ് മേഖലയിൽ ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി യുഎഇ

0

അബുദാബി: അറബ് മേഖലയിൽ ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി യുഎഇ. അറബ് സാമ്പത്തിക നിധി (എഎംഎഫ്) പുറത്തിറക്കിയ അറബ് സാമ്പത്തിക ക്ഷമതാ പട്ടികയിലാണ് യുഎഇ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

മൊത്തം സാമ്പത്തിക നില, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നീ മേഖലകളിൽ യുഎഇ മറ്റ് അറബ് രാജ്യങ്ങളെ പിന്തള്ളി. അടിസ്ഥാന സൗകര്യം, ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷൻ, ഏറ്റവും കൂടുതൽ വൈദ്യുതി കണക്‌ഷൻ എന്നീ രംഗങ്ങളിലും യുഎഇ തന്നെയാണ് മുന്നിൽ.

കപ്പൽ വഴിയുള്ള ചരക്കു നീക്കം, വ്യോമഗതാഗത മേഖല എന്നീ രംഗങ്ങളിൽ രാജ്യാന്തരതലത്തിൽ രണ്ടാം സ്ഥാനവും യുഎഇക്കാണ്. മികച്ച ഭരണം, അഴിമതിരഹിത സർക്കാർ സംവിധാനം, ഭരണനിർവഹണശേഷി എന്നിവയിലും അറബ് രാജ്യങ്ങളിൽ മുന്നിലാണ് യുഎഇ.

You might also like