സിലോൺ പെന്തെക്കൊസ്ത് മിഷൻ (റ്റി.പി.എം) സാർവ്വദേശീയ കൺവൻഷൻ ഇന്ന് മുതൽ ശ്രീലങ്കയിൽ

0

കൊക്കാവിള / (ശ്രീലങ്ക): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ കൊക്കാവിള സാർവ്വദേശീയ കണ്‍വൻഷൻ ഡിസംബർ 27 മുതൽ 31 ഞായറാഴ്ച വരെ ചിലോവേയിലെ കൊക്കാവിള ഹെവൻ ഗാർഡൻ സി.പി.എം ആരാധനാലയത്തിൽ നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വ്യാഴാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ഡിസംബർ 31 ന് രാത്രി 10 മുതൽ ആണ്ട് അവസാന യോഗവും നടക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

1923 ൽ മലയാളിയായ പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സഭ ഇന്ത്യയിൽ റ്റി.പി.എം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്ന സഭയുടെ സാർവ്വദേശീയ (അന്തർദേശീയ) കൺവൻഷനുകൾ ശ്രീലങ്കയിൽ കോക്കാവിളയിലും ചെന്നൈയിൽ ഇരുമ്പല്ലിയൂരിലും കേരളത്തിൽ കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലുമാണ് നടക്കുന്നത്.

You might also like