നോർത്ത് ടെക്സസിലുടനീളം കോവിഡ് കേസുകളും ഫ്ലൂവും വ്യാപകമാണെന്ന് ആരോഗ്യ വകുപ്പ്

0

ടെക്സാസ്: സംസ്ഥാനത്തുടനീളം ഇൻഫ്ലുവൻസ കേസുകൾ കൂടുതലാണെന്നും കുട്ടികളാണ് ഫ്ലൂ സീസണിന്റെ ആഘാതം കൂടുതൽ അനുഭവിക്കുന്നതെന്നും സിഡിസി പുറത്ത വിട്ട ഡാറ്റ കാണിക്കുന്നു. നോർത്ത് ടെക്‌സാസിലും കോവിഡ്-19 കേസുകൾ വർധിച്ചുവരികയാണ്. ഡാളസ്-ഫോർട്ട് വർത്ത് ഹോസ്പിറ്റൽ കൗൺസിലിന്റെ കണക്കനുസരിച്ച്, നോർത്ത് ടെക്‌സാസിലെ 19 കൗണ്ടികൾ ഉൾക്കൊള്ളുന്ന ട്രോമ സർവീസ് ഏരിയ ഇയിൽ ബുധനാഴ്ച 553 COVID-19 രോഗികളുണ്ട്. ഡിഎഫ്ഡബ്ല്യു ഹോസ്പിറ്റൽ കൗൺസിൽ പ്രസിഡന്റും സിഇഒയുമായ സ്റ്റീവ് ലവ് പറയുന്നതനുസരിച്ച്, രണ്ടാഴ്ചയ്ക്കിടെ ഏറ്റവും കൂടുതൽ COVID-19 രോഗികളുടെ എണ്ണമാണിത്.

You might also like