ക്യാൻസർ രോഗിയായ പിതാവിന് സഹായഹസ്തവുമായി സഹപാഠികൾ

0

കറുകച്ചാൽ : കരോൾ സർവീസ് നടത്തി കിട്ടിയ മുഴുവൻ പണവും പത്തിൽ പഠിക്കുന്ന സഹപാഠിയുടെ ക്യാൻസർ രോഗിയായ പിതാവിന് നൽകി മാതൃകയായി കുട്ടികൾ. തിരുവനന്തപുരം കേന്ദ്രമായുള്ള പ്രഭ കിരൺ നാഷണൽ ഫൗണ്ടേഷന്റെ കാൻസർ കെയർ സെന്റർ കോഡിനേറ്റർ ഗിരീഷ് കട്ടപ്പനയുടെ നേതൃത്വത്തിലാണ് പത്തനാട് ഉള്ള കുട്ടികൾ കരോൾ സർവീസ് നടത്തിയത്. ഗിരീഷ് കായിക അദ്ധ്യാപകനാണ്. കങ്ങഴ ഗ്രാമ പഞ്ചായത്ത്‌ ആറാം വാർഡ് മെമ്പർ വത്സല കുമാരി തുക കൈമാറി.

You might also like