ലാഹോറിൽ വീണ്ടും വിലക്കയറ്റം അതിരൂക്ഷമാകുന്നു

0

ഇസ്ലാമാബാദ്: സാമ്പത്തിക ഞെരുക്കത്തിലും രാഷ്ട്രീയ പിരിമുറുക്കങ്ങളിലും ബുദ്ധിമുട്ടുന്ന പാകിസ്ഥാനിൽ ജനങ്ങളെ ഇരുട്ടിലാക്കുന്ന വിലക്കയറ്റം തുടരുന്നു. പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ ഒരു ഡസൻ മുട്ടയ്ക്ക് 400 പാകിസ്ഥാനി രൂപ ( 120 ഇന്ത്യൻ രൂപ ) എത്തിയെന്നാണ് കേൾക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കഴിഞ്ഞ വർഷം റെക്കോഡ് ഉയരത്തിലെത്തിയതോടെ പാക് സർക്കാർ നിശ്ചിത നിരക്ക് പട്ടിക പുറത്തിറക്കിയിരുന്നു.

എന്നാൽ ഇത് നടപ്പാക്കുന്നതിൽ പ്രാദേശിക ഭരണകൂടങ്ങൾ പരാജയപ്പെട്ടതോടെയാണ് വിലക്കയറ്റം തലവേദ സൃഷ്ടിക്കുന്നത്. ഉള്ളി കിലോയ്ക്ക് സർക്കാർ നിശ്ചയിച്ചത് 175 രൂപയാണെങ്കിൽ ലാഹോറിലെ മാർക്കറ്റുകളിൽ ഇത് 200 കടന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ലാഹോർ.

You might also like