കർണാടകയിൽ വീണ്ടും നഴ്സിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; മരിച്ചത് മലയാളി പെൺകുട്ടി

0

ബംഗളൂരു: കർണാടകയിൽ മലയാളി വിദ്യാർത്ഥിനിയെ ഹോസ്​റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. രാമനഗരിയിലെ ദയാനന്ദ സാഗർ കോളേജിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമികയാണ് (19) മരിച്ചത്. സഹപാഠികളാണ് അനാമികയെ മുറിക്കുളളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ വിവരം കോളേജ് അധികൃതരെയും ഹരോഹളളി പൊലീസിനെയും അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വർഷമാണ് അനാമിക കോളേജിൽ ചേർന്നത്. മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസും കോളേജ് അധികൃതരും മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കർണാടകയിൽ നിരവധി നഴ്സിംഗ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വലിയ ചർച്ചയായിരുന്നു.

You might also like