ജപ്പാന്റെ ചാന്ദ്രദൗത്യം മൂണ്‍ സ്നൈപ്പര്‍ സ്ലിം ചന്ദ്രനിലിറങ്ങി

0

ടോക്യോ : ജപ്പാന്‍ ചാന്ദ്രദൗത്യമായ മൂണ്‍ സ്നൈപ്പര്‍ സ്ലിം വിജയകരമായി ചന്ദ്രനിലിറങ്ങി. ഇതോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍.

സ്ലിം സെപ്തംബര്‍ ഏഴിനാണ് വിക്ഷേപിച്ചത്. ഷിയോലി ഗര്‍ത്തത്തിന് സമീപം ചരിഞ്ഞ പ്രതലത്തിലായിരുന്നു ലാന്‍ഡിംഗ്.

അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതിന് മുമ്പ് ചന്ദ്രനില്‍ പേടകമിറക്കിയിട്ടുളളത്.. എന്നാല്‍ പേടകത്തിലെ സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ലെന്നാണ് റിപ്പേര്‍ട്ട്. നിലവില്‍ ബാറ്ററി ചാര്‍ജ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

You might also like