സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ചൈനീസ് സംഘം

0

കൊല്ലം: സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ചൈനീസ് സംഘവും. കൊല്ലം സ്വദേശിയില്‍ നിന്ന് കഴിഞ്ഞ മാസം 90 ലക്ഷം തട്ടിയെടുത്തത് ചൈനീസ് സംഘമെന്ന് സൈബര്‍ പൊലീസ് കണ്ടെത്തല്‍. ഹൈ ടെക് തട്ടിപ്പിനായി മലയാളികള്‍ ജോലി ചെയ്യുന്ന കോള്‍ സെന്ററുകള്‍ പോലും വിദേശത്തുണ്ടെന്നാണ് രഹസ്വാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. ഒന്നു വച്ചാല്‍ രണ്ട് , രണ്ട് വച്ചാല്‍ നാല് എന്ന ചൂതാട്ടത്തിന് സമാനമാണ് ഹൈടെക്ക് തട്ടിപ്പുകാരുടെയും രീതി.

ലോകത്തിന്റെ ഏത് കോണിലിരുന്നും സംഘടിത തട്ടിപ്പ് നടത്താന്‍ ഇത്തരം കോള്‍ സെന്ററുള്‍ ഉള്‍പ്പെടെ മറയാക്കുന്നുണ്ട്. മലയാളികളെ കുടുക്കാന്‍ മലയാളികളെ തന്നെ നിയോഗിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഓണ്‍ലൈന്‍ തട്ടിപ്പില്‍ ചാടാതിരിക്കാന്‍ ഫേക്ക് കോളുകള്‍ അറ്റന്റഡ് ചെയ്യണമെന്നും എത്ര വിശ്വസനീമായി സംസാരിച്ചാലും എടുത്ത് ചാടരുത്, കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് പണം കടല്‍ കടക്കുകയെന്ന് പൊലീസ് പറയുന്നു.ഒടുവില്‍ സ്വന്തം 90 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന്റെ കയ്യിലെത്തിയ ശേഷമാണ് യുവാവ് തട്ടിപ്പ് തിരിച്ചറിയുന്നതും പൊലീസി പരാതി നല്‍കുന്നതും. പണം തിരിക ആവശ്യപ്പെട്ടപ്പോള്‍ യുവാവിനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും ചൈനീസ് തട്ടിപ്പ് സംഘം പണം ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റിയിരുന്നുവെന്ന് സൈബര്‍ ഓപ്പറേഷന്‍സ് എസ്പി ഹരിശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വിദേശ രാജ്യങ്ങളില്‍ കോള്‍ സെന്ററുകള്‍ നടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഈ കൂട്ടത്തില്‍ മലയാളികളുമുണ്ട്.

തട്ടിപ്പിനിരയായ കൊല്ലം സ്വദേശിയെ അഞ്ജാതനായ ഒരാള്‍ ഒരു വാട്ട് ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ത്തതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം ചെറിയ ചെറിയ ഗെയിമുകള്‍ നല്‍കി, ചെറിയ വരുമാനും കിട്ടി. പിന്നെ ഗ്രൂപ്പ് അഡ്മിന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ട്രേഡിംഗ് തുടങ്ങി. ചെറിയ തുക നിക്ഷേപിച്ചാല്‍ ഇരട്ടികിട്ടുമെന്നായിരുന്നു വാഗ്ദാനം. വന്‍ തുക പ്രതിഫലം കിട്ടയെന്ന തരത്തില്‍ പലരും ഗ്രൂപ്പില്‍ സന്ദേശമയച്ചതോടെ വിശ്വാസ്യത കൂടി. അങ്ങനെ ഘട്ടം ഘട്ടമായി യുവാവ് പണമിറക്കി.

You might also like