ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ ആരാധന നടത്തി; വാരാണസിയില്‍ കനത്ത സുരക്ഷ
ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തി. പള്ളിയിലെ വ്യാസ് നിലവറയിലാണ് ആരാധന നടത്തിയത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്.
വാരാണസി ജില്ലാകോടതി ഇന്നലെയാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് ഹൈന്ദവ വിഭാഗത്തിന് അനുമതി നല്‍കിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നല്‍കിയിരുന്നത്.
ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗത്തിന് പൂജക്ക് കോടതി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ വാരാണസിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.