വീണ്ടും വൻ ഭൂരിപക്ഷത്തോടെ അധികാര തുടർച്ച പ്രതീക്ഷിക്കുന്നു ; കേന്ദ്ര ധനമന്ത്രി

0

ഡൽഹി : രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് ബജറ്റ് അവതരണം. കടന്നു പോയത് മാറ്റങ്ങളുടെ 10 വർഷങ്ങളാണെന്നും സമ്പദ് രം​ഗത്ത് ​ഗുണപരമായ മാറ്റങ്ങൾ ഉണ്ടായെന്നും ധനമന്ത്രി വ്യക്തമാക്കി. ഗ്രാമീണ മേഖലയിൽ വൈദ്യപതി, പാചകവാതകം, സൗജന റേഷൻ എന്നിവ ഉറപ്പാക്കി. വികസിത ഭാരതം ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കി. അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു. അഴിമതി കുറച്ചെന്നും വികസനത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിയെന്നും ധനമന്ത്രി വ്യക്തമാക്കി.

You might also like