ഇന്റര്‍ മിലാന്‍ കുതിക്കുന്നു, ഒരു വലിയ ജയം കൂടെ

0

ഇറ്റലിയിലെ ലീഗ് കിരീട പോരാട്ടത്തില്‍ ഇന്റര്‍ മിലാന്‍ കരുത്തോടെ മുന്നോട്ട് പോവുകയാണ്. ഇന്ന് അവര്‍ ലീഗിലെ തുടര്‍ച്ചയായ അഞ്ചാം വിജയമാണ് നേടിയത്. ഇന്ന് ജെനോവയെ ആണ് ഇന്റര്‍ മിലാന്‍ തോല്‍പ്പിച്ചത്. ഇന്ററിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്റര്‍ മിലാന്റെ വിജയം. ഒരു അസിസ്റ്റും ഒരു ഗോളുമായി തിളങ്ങിയ ലുകാകു ആണ് വിജയ ശില്പിയായത്.

മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ തന്നെ ഇന്റര്‍ മിലാന്‍ ഇന്ന് ലീഡ് എടുത്തു. ലൗട്ടാരോയുടെ പാസില്‍ നിന്ന് ലുകാകു ആയിരുന്നു യുവന്റസിന് ലീഡ് നല്‍കിയത്. പിന്നീട് അങ്ങോട്ട് തീര്‍ത്തും ഇന്റര്‍ ആധിപത്യം ആയിരുന്നു‌. രണ്ടാം പകുതിയില്‍ 69ആം മിനുട്ടില്‍ ഡാര്‍മിയന്‍ ഇന്ററിന്റെ ലീഡ് ഇരട്ടിയാക്കി. ലുകാകു ആയുരുന്നു ആ ഗോള്‍ സൃഷ്ടിച്ചത്. പിന്നാലെ സബ്ബായി എത്തിയ സാഞ്ചേസ് ഇന്ററിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

ഈ വിജയത്തോടെ ഇന്റര്‍ മിലാന് 24 മത്സരങ്ങളില്‍ നിന്ന് 56 പോയിന്റായി. 49 പോയിന്റുമായി നില്‍ക്കുന്ന എ സി മിലാനാണ് ഇന്ററിന് പിറകില്‍ ഉള്ളത്. മിലാന്‍ ഒരു മത്സരം കുറവാണ് കളിച്ചത്.

You might also like