ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളില്‍ ഒന്നാമതായി ലണ്ടന്‍
ലണ്ടന്‍: ലോകത്തിലെ തിരക്കേറിയ പത്ത് നഗരങ്ങളില്‍ ഒന്നാമതായി ലണ്ടന്‍. ബ്രിട്ടന്റെ തലസ്ഥാന നഗരമായ ലണ്ടനില്‍ പത്ത് കിലോമീറ്റര്‍ പിന്നിടാന്‍ ഒരാള്‍ ചെലവിടുന്ന ശരാശരി സമയം 37 മിനിറ്റും 20 സെക്കന്‍ഡും. 2023 – ല്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളെക്കുറിച്ച് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ലൊക്കേഷന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ് ടോംടോം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് നഗര തിരക്കുകളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഇന്ത്യയില്‍ നിന്ന് രണ്ടു നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. ബെംഗളൂരുവും പൂനയുമാണ് ആറും ഏഴും സ്ഥാനങ്ങളിലുള്ളത്. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ടോംടോം പഠന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.