എ.ഐ.ക്യാമറയ്ക്ക് പിന്നാലെ പൊതുജനങ്ങള്‍ക്കും ട്രാഫിക് ലംഘനം അറിയിക്കാനുള്ള മൊബൈല്‍ ആപ്പ്

0

തിരുവനന്തപുരം : നിരത്തിലെ നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. എ.ഐ. ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ് പൊതുജന പങ്കാളിത്തം തേടുന്നത്. കെല്‍ട്രോണിന്റെ സഹായത്തോടെയാകും ആപ്പ് തയ്യാറാക്കുക. ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി, സമയം എന്നിവ സഹിതം പകര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ പാകത്തിലാകും മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങളുടെ ഇടപെടല്‍കൂടി ഉണ്ടാകുമ്പോള്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

You might also like