ഉപയോഗശൂന്യമായ വാഹനങ്ങള്‍ മാര്‍ച്ച് ഒന്നിന് മുമ്പ് സ്വന്തം പേരില്‍ നിന്ന് നീക്കണം : സൗദി ട്രാഫിക്

0

റിയാദ് : സൗദിയില്‍ സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങള്‍ 2024 മാര്‍ച്ച് ഒന്നിന് മുമ്പ് രേഖകളില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം. ഉപയോഗ ശൂന്യമായതും പഴകിയതുമായ വാഹനങ്ങള്‍ അബ്ഷിര്‍ പ്ലാറ്റ് ഫോം വഴി രേഖകളില്‍നിന്ന് നീക്കണമെന്നാണ് ട്രാഫിക് ഡയറക്ടറേറ്റ് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് ഒന്നിനുള്ളില്‍ സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ സാമ്പത്തിക ബാധ്യതകളുണ്ടാകില്ലെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അബ്ഷിറില്‍ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് പ്രവേശിച്ച ശേഷം വ്യക്തിഗത സേവനങ്ങളുടെ വിഭാഗത്തില്‍ വാഹനങ്ങള്‍ രേഖകളില്‍ നിന്ന് നീക്കാനുള്ള പ്രത്യേക വിന്‍ഡോ ഓപ്പണ്‍ ചെയ്താണ് നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടത്. വാഹനവും നമ്പര്‍ പ്ലേറ്റും അംഗീകൃത കേന്ദ്രത്തിലെത്തി നേരിട്ട് കൈമാറണം. രേഖകളും വാഹനവും കൈമാറുമ്പോള്‍ സ്വീകരിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒടിപി മൊബൈലില്‍ വരും. ഇത് കേന്ദ്രത്തിന് കൈമാറുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുക.

You might also like