കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ ഭാരത് ബന്ദ് ; റോഡ് തടയാനും ആഹ്വാനം

0

ഡൽഹി : കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും  (എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്‌തു. നാളെ രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് ‘ഗ്രാമീൺ ഭാരത്’. ബന്ദ്  രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് നാല് മണിവരെ റോഡ് തടയലും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ആംബുലൻസുകൾ, പത്രവിതരണം, വിവാഹം, മെഡിക്കൽഷോപ്പുകൾ, പരീക്ഷകൾ എന്നിവയെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എന്നാൽ, കേരളത്തിൽ ജനജീവിതത്തിന് തടസമുണ്ടാകില്ല. രാവിലെ പത്ത് മണിക്ക് രാജ്‌ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം ഉണ്ടാകുമെന്ന് സംസ്ഥാന സമരസമിതി കോ – ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാർ വ്യക്തമാക്കി.

You might also like