നോർക്ക: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് ഇനി മുതൽ കോഴിക്കോടും

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 17 ന് കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് നിർവഹിക്കും. തുടര്‍ന്ന് ലാഗ്വേജ് ലാബിന്റെ ഉദ്ഘാടനവും ശിലാഫലകത്തിന്റെ അനാഛാദനവും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിർവഹിക്കും.

നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ശ്രീ. ഹരികൃഷ്ണന്‍ നമ്പൂതിരി ചടങ്ങില്‍ സ്വാഗതം പറയും. തുടര്‍ന്ന് ആശംസകളും, മീഡിയ ഇന്ററാക്ഷനും നടക്കും. നോര്‍ക്ക റൂട്ട്സ്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ്, എന്‍.ഐ.എഫ്.എല്‍ പ്രതിനിധികളും ഉദ്ഘാടനചടങ്ങില്‍ സംബന്ധിക്കും. ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായി.എസ് ചടങ്ങിന് നന്ദി പറയും.

തിരുവനന്തപുരം സെന്ററിനു പുറമേയാണ് കോഴിക്കോട് സെന്റര്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നത്. ഇംഗീഷ് ഭാഷയില്‍ ഒ.ഇ.ടി -ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ്, ഐ.ഇ.എൽ.ടി.എസ് -ഇൻറർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം

ജര്‍മ്മന്‍ ഭാഷയില്‍ സി.ഇ.എഫ്.ആർ (ഭാഷകൾക്കായുള്ള പൊതുവായ യൂറോപ്യൻ ചട്ടക്കൂട്) എ1, എ2, ബി1, ലെവല്‍ വരെയുളള കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എൽ, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവര്‍ക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും.

You might also like