അമേരിക്കയെ നടുക്കി വീണ്ടും വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, കുട്ടികളടക്കം 21 പേര്‍ക്ക് പരിക്ക്

0

കന്‍സാസ് സിറ്റി: അമേരിക്കയിലെ കന്‍സാസ് സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കുട്ടികളടക്കം 21 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച കന്‍സാസ് സിറ്റിയില്‍ നടന്ന ചീഫ്‌സ് സൂപ്പര്‍ ബൗള്‍ വിക്ടറി റാലിക്കിടെയാണ് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന് പിന്നാലെ 17 വയസില്‍ താഴെയുള്ള കുട്ടികളെ ചില്‍ഡ്രന്‍ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഇവരില്‍ 11 പേരും ചെറിയ കുട്ടികളാണ്.

പരിക്കേറ്റ് ആശുത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒമ്പത് വെടിയുണ്ടകളേറ്റവരും ഉണ്ട്. സ്ഥലത്തെത്തിയ ആക്രമികള്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡയില്‍ എടുത്തെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ എന്താണ് കാരണം എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. വെടിയേറ്റവര്‍ക്ക് ജീവന് പോലും ഭീഷണിയാകുന്ന തരത്തിലുള്ള പരിക്കുകളേറ്റിട്ടുണ്ടെന്ന് കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി റോസ് ഗ്രണ്ടിസണ്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആള്‍ക്കൂട്ടത്തിന് നേര്‍ക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. പിന്നാലെ ആളുകള്‍ ചിതറിയോടി സുരക്ഷിത സ്ഥാനത്തേക്ക് മാറി. സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം ആക്രമണം നടന്ന സ്ഥലത്ത് വച്ച് തന്നെ വേണ്ടവര്‍ക്ക് ചികിത്സ നല്‍കി. കന്‍സാസ് സിറ്റി മേയര്‍ ക്വിന്റണ്‍ ലൂക്കാസ് ഉള്‍പ്പെടെയുള്ള വിഐപികള്‍ പങ്കെടുത്ത പരിപാടിക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.

You might also like