ഇന്ത്യയിൽ പീഡിപ്പിക്കപ്പെടുന്ന മിഷണറിമാർക്കായി പ്രാർത്ഥിക്കാൻ പെന്തക്കോസ്ത് സമൂഹം ഒന്നിക്കുന്നു
കോട്ടയം: ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ മിഷണറിമാർക്കായി പ്രാർത്ഥിക്കാൻ സുവിശേഷ വിഹിത സഭകളിലെ ദൈവമക്കൾ ഒന്നിക്കുന്നു. യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡിന്റെ ആഭിമുഖ്യത്തിൽ മാർച്ച് നാല് തിങ്കളാഴ്ച രാവിലെ പത്തിന് കോട്ടയം കെ പി എസ് മേനോൻ ഹാളിലാണ് പ്രാർത്ഥനാ സമ്മേളനം.
യുപിഎസിന്റെ നേത്യത്വത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന പ്രാർത്ഥനാ യോഗങ്ങളിൽ ആദ്യത്തേതാണ് കോട്ടയത്ത് നടക്കുന്നതെന്ന് ജനറൽ കൺവിനർമാരായ ബ്രദ. ഗ്ലാഡ്സൺ ജേക്കബും ബ്രദ. ബാബു പറയത്തുകാട്ടിലും പറഞ്ഞു.
യോഗത്തിൽ കേരളത്തിലെ എല്ലാ പെന്തക്കോസ്ത് വിഭാഗങ്ങളിൽ നിന്നുമുള്ള ദൈവമക്കൾ പങ്കെടുക്കുകയും കൈ കോർത്ത് പ്രാർത്ഥിക്കുകയും ചെയ്യും.