റഷ്യക്കെതിരെയുള്ള ഉപരോധം അമേരിക്ക കൂടുതല്‍ ശക്തമാക്കി

0

വാഷിംഗ്ടണ്‍: റഷ്യക്കെതിരെയുള്ള ഉപരോധം അമേരിക്ക കൂടുതല്‍ ശക്തമാക്കി. യുക്രെയ്‌നെതിരെയുള്ള റഷ്യന്‍ നീക്കങ്ങള്‍ ദുര്‍ബലപ്പെടുത്താനാണ് റഷ്യയുടെ സാമ്പത്തിക മേഖലയെയും സൈനിക- വ്യാവസായിക സമുച്ചയത്തെയും ലക്ഷ്യമിട്ടാണ് ഉപരോധം കടുപ്പിച്ചത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മൂന്നാം വര്‍ഷത്തിലേക്ക് കടന്നതോടെയാണ് കടുത്ത ഉപരോധത്തിന് തയ്യാറായത്. റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ മരണത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ കടുത്ത കുറ്റപ്പെടുത്തലുകള്‍ നടത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ബൈഡന്‍ ഭരണകൂടം നടപടികള്‍ കടുപ്പിച്ചത്.

യുക്രെയ്ന് കൂടുതല്‍ സഹായം നല്‍കാനുള്ള കരാറിലെത്താനും ബൈഡന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു

You might also like