ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് പ്രവചനം

0

മസ്കറ്റ് : ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് പ്രവചനം. മസ്കറ്റ്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നി ഗവർണറേറ്റുകളിൽ 15 മുതൽ 35 നോട്സ് വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്നാണ് രാജ്യത്തെ സിവിൽ എവിയേഷൻ സമതി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. പ്രതികൂല കാലാവസ്ഥ കാരണം അന്തരീക്ഷത്തിൽ പൊടിക്കാറ്റ് ഉയരാനുള്ള സാധ്യതയുള്ളിനാൽ വാഹനങ്ങള്‍ ഓടിക്കാനും മറ്റുമുള്ള കാഴ്ച പരിധി (തിരശ്ചീന ദൃശ്യപരത) വളരെയധികം കുറയുന്നതിനും കാരണമാകും. 2024 ഫെബ്രുവരി 26 തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണി വരെ പൊടിക്കാറ്റ് തുടരുമെന്നാണ് അറിയിപ്പിൽ പറയുന്നത്. ഈ സമയത്തേക്ക് പ്രത്യേക ജാഗ്രതാ നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

You might also like