തുടർച്ചയായ നാലാം ദിവസവും നിഫ്റ്റിയും സെൻസെക്സും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
തുടർച്ചയായ നാലാം ദിവസമാണ് നിഫ്റ്റിയും സെൻസെക്സും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. ഇന്നലെ സെൻസെക്സ് 66.14 ശതമാനം ഉയർന്ന് 73,872.29 എന്ന എക്കാലത്തേയും ഉയർന്ന ലെവലിലും നിഫ്റ്റി 27.20 പോയിന്‍റ് ഉയർന്ന് 22,405.60 ലെവലിലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്. വരും ദിവസങ്ങളിലും ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാകുമെന്ന് തന്നെയാണ് പൊതുവിലുള്ള വിലയിരുത്തൽ.
വിപണിണിയുടെ പോസിറ്റീവ് മുന്നേറ്റത്തെ കൃത്യമായി മനസിലാക്കുകയും വിലയിരുത്തുകയും ചെയ്താൽ വലിയ നേട്ടമുണ്ടാക്കാൻ നിക്ഷേപകർക്ക് സാധിക്കും എന്ന കാര്യം ഉറപ്പാണ്. അതോടൊപ്പം പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ വിലയിരുത്തലുകളും പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്യാം.