സൗദിയിൽ ഒരാഴ്ചക്കിടെ 19,746 വിദേശി നിയമലംഘകർ അറസ്​റ്റിൽ

0

അൽ ഖോബാർ : വിവിധ നിയമലംഘനങ്ങൾ നടത്തി രാജ്യത്ത്​ അനധികൃതമായി തങ്ങുന്നവർക്കെതിരെ കർശന പരിശോധനയും ശിക്ഷാനടപടിയും തുടരുന്നു. താമസ, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 19,746 വിദേശികളെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. താമസ നിയമം ലംഘനത്തിന്​ 11,250 പേരും അനധികൃത അതിർത്തി കടക്കൽ കുറ്റത്തിന്​ 5,511 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക്​ 2,985 പേരുമാണ്​ പിടിയിലായത്​. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്​റ്റിലായ 972 പേരിൽ 47 ശതമാനം യമനികളും 50 ശതമാനം എത്യോപ്യക്കാരും മൂന്ന്​ ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 109 പേരെ പിടികൂടി.

You might also like