ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു: സര്‍ക്കുലറുമായി ലത്തീന്‍സഭ
തിരുവനന്തപുരം: മതധ്രുവീകരണം രാജ്യത്ത് സാമൂഹിക സൗഹാര്‍ദത്തെ തകര്‍ക്കുകയും ജനാധിപത്യം അപകടത്തിലാക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും ലത്തീന്‍ കത്തോലിക്ക പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലീക പ്രസ്ഥാനങ്ങളും രാജ്യത്തിന്റെയും ഭരണഘടനയുടെയും ബഹുസ്വര ധാര്‍മികതയെ തകര്‍ക്കുകയാണ്.രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു.ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ പതിവ് സംഭവമാണെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
2014 ല്‍ ക്രൈസ്തവര്‍ക്ക് നേരെ 147 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ 2023 ല്‍ 687 ലേക്ക് ഉയര്‍ന്നു.രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാര്‍ച്ച് 22ന് പള്ളികളില്‍ ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാനും ഇന്ത്യന്‍ കത്തോലിക്ക സഭ ആഹ്വാനം ചെയ്തു.