അടുത്ത രണ്ട് ദിവസം രാജ്യത്ത് ഉഷ്ണതരംഗം നിലനിൽക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

0

ന്യൂഡൽഹി : അടുത്ത രണ്ട് ദിവസം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ   ഉഷ്ണതരംഗം നിലനിൽക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  വടക്കുകിഴക്കൻ മേഖലയിൽ ഏപ്രിൽ 9 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. മധ്യ, വടക്കൻ സമതലങ്ങളിലെയും ദക്ഷിണേന്ത്യയിലെയും പല പ്രദേശങ്ങളിലും ഈ വേനൽക്കാലത്ത് കൂടുതൽ ഉഷ്ണ തരംഗ ദിവസങ്ങൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നും മധ്യ, പടിഞ്ഞാറൻ ഉപദ്വീപ് ഭാഗങ്ങൾ ഏറ്റവും മോശമായ ആഘാതം നേരിടുമെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ഏപ്രിൽ 5, 6 തീയതികളിൽ ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വടക്കൻ കർണാടക, തീരദേശ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഏപ്രിൽ 5 മുതൽ 9 വരെ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

You might also like