ഫീസ് കുടിശികയുടെ പേരിൽ വിദ്യാർഥികളുടെ ഫലവും സർട്ടിഫിക്കറ്റുകളും തടയരുത് ; സൗദി വിദ്യാഭ്യാസ മന്ത്രാലയം
ദമ്മാം: ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ സ്‌കൂളുകൾ വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവയ്ക്കരുതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സ്വകാര്യ സ്‌കൂളുകൾക്ക് ഇത് സംബന്ധിച്ച സർക്കുലർ സൗദി വിദ്യാഭ്യാസ മന്ത്രാലയം നൽകി. ഫീസ് കുടിശ്ശിക വരുത്തിയതിന്റെ പേരിൽ രാജ്യത്തെ ഒരു സ്‌കൂളും വിദ്യാർഥികളുടെ ഫലം തടയുകയോ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുകയോ ചെയ്യരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും ഡാറ്റ ശേഖരണത്തിനുമായി നൂർ പ്ലാറ്റ്‌ഫോമിൽ പ്രത്യേക സംവിധാനമേർപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.