യുക്രെയിനിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം ; 15 പേർ കൊല്ലപ്പെട്ടു

0

കീവ്: വടക്കൻ യുക്രെയിനിലെ ചെർണീവ് നഗരത്തിൽ ഇന്നലെ രാവിലെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം 60 പേർക്ക് പരിക്കേറ്റു. ജനവാസ മേഖലയിലെ എട്ടുനില കെട്ടിടം തകർന്നു. മറ്റ് നാല് കെട്ടിടങ്ങൾക്കും ഒരു ആശുപത്രിക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുണ്ട്. ക്രൈമിയയിലെ റഷ്യൻ സൈനിക താവളത്തിന് നേരെ യുക്രെയിൻ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു റഷ്യയുടെ തിരിച്ചടി.

You might also like