പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു, അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്

0

അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച്, ഉത്തർപ്രദേശിലെ അസംഗഢ് ജില്ലാ മജിസ്‌ട്രേറ്റ്, അസംഗഡ് ജില്ലയിൽ പ്രാർത്ഥനാ യോഗങ്ങളും ശുശ്രൂഷകളും തടസ്സമില്ലാതെ നടത്താൻ അനുവദിച്ചുകൊണ്ട് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു.

വിവിധ ക്രിസ്ത്യൻ സംഘടനകളെ പ്രതിനിധീകരിച്ച് നിർമല സുഖ്, ശ്യാമാനന്ദ് , സഞ്ജയ് കുമാർ എന്നിവർ തങ്ങളുടെ മതപരമായ പ്രവർത്തനങ്ങൾ സമാധാനപരമായി നടത്തുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത് 2023 ഡിസംബറിലാണ്. ചില സംഘടനകൾ പ്രാർത്ഥനകൾ നടത്തുന്നതിൽ നിന്നും മതപരിവർത്തനം നടത്തുന്നെന്ന തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ തങ്ങളെ പ്രാർത്ഥനകളും അനുബന്ധ ശുശ്രൂഷകളും നടത്തുന്നത് തടയുന്നുവെന്ന് അവർ ആരോപിച്ചു.

You might also like