ഒഡീഷയിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു ; ഏഴ് പേരെ കാണാതായി
ന്യൂഡൽഹി: ഒഡീഷയിലെ ജാർസുഗുഡയിൽ മഹാനദി നദിയിൽ ബോട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ കാണാതാവുകയും ചെയ്തു. ഒഡീഷയിലെ ബാർഗഡ് ജില്ലയിലെ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ബോട്ടിൽ 30 ഓളം പേർ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന് പട്നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.