ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് 98-ാമത് ജനറൽ കൺവൻഷൻ ആരംഭിച്ചു

0

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് 98-ാമത് ജനറൽ കൺവൻഷൻ മുളക്കുഴയിൽ ആരംഭിച്ചു. സ്റ്റേറ്റ് ഓവർസിയർ പാസർ സി.സി. തോമസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ലോകം അതിഭയങ്കരമായ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തിൽ‍, ദൈവവിശ്വാസത്തോടെ പ്രതിസന്ധികളെ അതിജീവിക്കുവാൻ‍ നമുക്ക് കഴിയണം, കോവിഡ് -19 പോലെയുള്ള മഹാമാരികളും, പ്രകൃതി ദുരന്തങ്ങളും മനുഷ്യ കുലത്തിന് വെല്ലുവിളിയാകുകയും ഭയചകിതരാകുകയും ചെയ്യുമ്പോൾ‍ ദൈവീക വിശ്വാസത്തോടെ മുന്നേറുവാൻ‍ ഭക്തർ‍ക്ക് സാധിക്കണം എന്ന് പാസ്റ്റർ‍ സി.സി തോമസ് പ്രസ്താവിച്ചു, 98-ാമത് ജനറൽ‍ കൺവൻഷൻ‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. ലോക ചരിത്രം നോക്കിയാൽ‍ ജീവിതത്തിൽ‍ വിജയിച്ചവരെല്ലാം പ്രതിസന്ധിഘട്ടങ്ങളിൽ‍ ദൈവത്തിൽ‍ ആശ്രയിച്ചവരും ദൈവത്തെ വിശ്വസിച്ചവരുമാണ് എന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. സ്റ്റേറ്റ് കൗൺ‍സിൽ‍ സെക്രട്ടറി പാസ്റ്റർ‍ റ്റി.എം മാമച്ചൻ‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ‍ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ‍ വൈ റെജി സ്വാഗതപ്രസംഗം നടത്തി. പാസ്റ്റർ‍മാരായ എ.റ്റി ജോസഫ്, വൈ മോനി, വൈ.ജോസ്, പി. എ ജെറാൾഡ്, വി.പി തോമസ്, എം. ജോൺ‍സൻ‍, ജെ ജോസഫ് തുടങ്ങിയവർ‍ പ്രസംഗിച്ചു.

ചർ‍ച്ച് ഓഫ് ഗോഡ് ഇൻ‍ ഇന്ത്യ കേരളാ സ്‌റ്റേറ്റ് 98-ാമത് ജനറൽ‍ കൺവൻഷൻ‍ 2021 മാർച്ച് 13 ന് സമാപിക്കും. വളരെ വർ‍ഷങ്ങൾ‍ക്ക് ശേഷമാണ് സഭാ ആസ്ഥാനമായ മുളക്കുഴയിൽ‍ ജനറൽ‍ കൺവൻഷൻ‍‍ നടക്കുന്നത്. ഇത് സഭാ ചരിത്രത്തിൽ‍ ഒരു നാഴികകല്ലായി മാറും എന്നതിൽ‍ സംശയമില്ല. എന്റെ നീതിമാൻ‍ വിശ്വാസത്താൽ‍ ജീവിക്കും എന്നതാണ് ഈ വർ‍ഷത്തെ കൺവൻഷൻ‍ തീം.

പാസ്റ്റർ‍മാരായ വൈ. റെജി., റ്റി. എം. മാമച്ചന്‍, ഡോ. ഷിബു കെ. മാത്യു, എ. റ്റി. ജോസഫ്, അനീഷ് ഏലപ്പാറ, ജെയ്‌സ് പാണ്ടനാട്, റെജി ശാസ്താംകോട്ട, പി. സി. ചെറിയാൻ‍ തുടങ്ങിയവർ‍ വിവിധ സെക്ഷനുകളിലായി പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് ഗായക സങ്കം ‍ ഗാനശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ‍ വൈ. റെജി, കൗൺസിൽ സെക്രട്ടറി പാസ്റ്റർ‍ റ്റി.എം മാമച്ചൻ‍, എഡ്യുക്കേഷൻ‍ ഡയറക്ടർ‍ ഡോക്ടർ‍ ഷിബു. കെ മാത്യു എന്നിവർ‍ കൺവൻഷന് നേതൃത്വം നല്കും.

കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സഭാ ആസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കിയ പന്തലിൽ‍ വെച്ചാണ് കൺവൻഷൻ‍ നടക്കുന്നത്. പരിമിതമായ ആളുകൾ‍ക്ക് മാത്രമാണ് കൺവൻഷൻ‍ സ്ഥലത്തേക്ക് പ്രവേശനമുള്ളത്. ഫെയ്‌സ് ബുക്ക് ലൈവിലും, യൂടൂബിലും ഇതര സാമൂഹിക മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടായിരുക്കുമെന്ന് മീഡിയ ഡയറക്ടർ‍ പാസ്റ്റർ‍ സാംകുട്ടി മാത്യൂവും, സെക്രട്ടറി പാസ്റ്റർ‍ ഷൈജു തോമസ് ഞാറയ്ക്കലും വാർ‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ക്രിസ്ത്യൻ എക്സ്പ്രസ്സ് ന്യൂസ്സ്  ചാനലിലൂടെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കുകയും ചെയ്യും.

You might also like