പാസ്റ്റർ സാംസന്‌ ക്രൂരമർദ്ദനം, നിരവധിപേർ ആശുപത്രിയിൽ; വാഹനങ്ങളും കത്തിച്ചു

0
ബസ്തർ: മാർച്ച് എട്ടിന് മധ്യ ഇന്ത്യയിലെ ഒരു ക്രിസ്ത്യൻ ആരാധനാ ശുശ്രുഷക്കിടയിൽ കോടാലി, കല്ല്, തടി എന്നിവ ഉപയോഗിച്ച് ജനക്കൂട്ടം ക്രൂരമായി ആക്രമിച്ചതായി ICC (ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ) റിപ്പോർട്ട്‌ ചെയുന്നു. ആക്രമണത്തിന്റെ ഫലമായി കുറഞ്ഞത് എട്ട് ക്രിസ്ത്യാനികൾക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ ഛത്തീസ്ഗഡ്ഡ് സംസ്ഥാനത്തെ ബസ്തർ ജില്ലയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 7 മണിക്ക് 30 പുരുഷന്മാരുടെ ഒരു സംഘം 150 ക്രിസ്ത്യാനികൾ ആരാധനയ്‌ക്കായി ഒത്തുകൂടിയ ഒരു പള്ളി ആക്രമിച്ചതായി ICC
ജനക്കൂട്ടം വീട്ടിൽ അതിക്രമിച്ച് കയറി, കോടാലി, കല്ല്, തടി എന്നിവ ഉപയോഗിച്ച് ക്രിസ്ത്യാനികളെ ആക്രമിച്ചു. തങ്ങളുടെ ആക്രമണത്തെ ന്യായീകരിക്കുന്നതിനായി ക്രിസ്ത്യാനികൾ നിയമവിരുദ്ധമായ മതപരിവർത്തനങ്ങളിൽ ഏർപ്പെട്ടതായി ജനക്കൂട്ടം വ്യാജമായി അവകാശപ്പെട്ടു.
എട്ട് പേർ ഉൾപ്പെടെ നിരവധി ക്രിസ്ത്യാനികൾക്ക് പരിക്കേറ്റു. ജനക്കൂട്ടം ഒരു മോട്ടോർ ബൈക്കും സൈക്കിളുകളും കത്തിച്ചു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ സാംസൺ ഭഗൽ കഴിഞ്ഞ 11 വർഷമായി ബസ്തർ ജില്ലയിലെ 13 സഭകളെ നയിക്കുന്നു. ആക്രമണത്തെത്തുടർന്ന്, പ്രാദേശിക ക്രൈസ്തവ സമൂഹം ഭയവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്നു.
You might also like