യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ദുബായിലേക്ക് കടക്കാനിരിക്കെ പ്രതി പിടിയില്‍
തിരുവനന്തപുരം: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി. ജോയ് ആണ് പിടിയിലായത്. യു.കെയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് കാട്ടാക്കട സ്വദേശിയായ യുവാവില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.
എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ പ്ലസ് ഡേ’ എന്ന ട്രാവല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് നിതിന്‍. നെയ്യാര്‍ഡാം മരുതുംമൂട് സ്വദേശിയായ നിഖില്‍ എന്ന യുവാവില്‍ നിന്നാണ് പ്രതി പണം തട്ടിയത്. വിവിധ ഘട്ടങ്ങളിലായി 10,08000 രൂപയാണ് കൈവശപ്പെടുത്തിയത്. ഏജന്‍സി നടത്തിയ തിരിമറിയില്‍ നിഖിലിന്റെ പാസ്പോര്‍ട്ട് ബ്രിട്ടീഷ് എംബസി വിലക്കിയിരുന്നു.
പത്ത് വര്‍ഷത്തേക്ക് നിഖിലിന് യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കോ പഠനത്തിനോ പോകാനാവില്ല എന്ന് മനസിലായതോടെയാണ് കുടുംബം പരാതി നല്‍കിയത്. ട്രാവല്‍ ഏജന്‍സിക്ക് എതിരെ പൊലീസ് കേസെടുക്കുകയും ഒളിവില്‍ പോയ നിതിന്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ദുബായിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് നിതിന്‍ പിടിയിലായത്. പ്രതിയെ കാട്ടാക്കട പൊലീസിന് കൈമാറി