ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ കെ.പി. യോഹന്നാൻ അന്തരിച്ചു.

0

ഡാലസ് (യു.എസ്.എ): ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. യു.എസ്സിലെ ടെക്‌സാസില്‍ പ്രഭാത സവാരിക്കിടെ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 05.25നായിരുന്നു അപകടം. അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഹന്നാൻ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്. 1950 മാർച്ച് എട്ടിന് നിരണം കടപ്പിലാരിൽ കുടുംബത്തിലാണ് യോഹന്നാൻ ജനിച്ചത്.

You might also like