ഗാസയില്‍ യു.എന്‍ വാഹനത്തിനു നേരെ ആക്രമണം; ഇന്ത്യക്കാരനായ സന്നദ്ധ പ്രവര്ത്തകന് കൊല്ലപ്പെട്ടു
ഗാസ: വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയില്‍ യു.എന്‍ സന്നദ്ധ പ്രവര്‍ത്തകനായ ഇന്ത്യന്‍ പൗരന് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റഫയില്‍ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. യുഎന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു വിദേശ രാജ്യത്തെ യുഎന്‍ ഉദ്യോഗസ്ഥന് കൊല്ലപ്പെടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. മരിച്ചയാളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, അദ്ദേഹം ഇന്ത്യക്കാരനാണെന്നും ഇന്ത്യന്‍ സേനയിലെ മുന്‍ ഉദ്യോഗസ്ഥനാണെന്നും അധികൃതര്‍ പറഞ്ഞു