ദശലക്ഷക്കണക്കിന് ക്രൈസ്തവർ വിശ്വാസത്തിന്റെ പേരിൽ പീഡനങ്ങൾ നേരിടുന്നു: വത്തിക്കാൻ

0

365 ദശലക്ഷത്തിലധികം ക്രിസ്ത്യാനികൾ, ഏകദേശം ഏഴിലൊരാൾ വീതം തങ്ങളുടെ വിശ്വാസത്തിന്റെപേരിൽ പീഡനങ്ങൾ നേരിടുന്നുവെന്ന് ഇറ്റലിയിലെ റോമിൽ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോൺഫറൻസിൽ വെളിപ്പെടുത്തി. സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധത്തിന്റെ വത്തിക്കാൻ സെക്രട്ടറി ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2023-ൽ ക്രിസ്ത്യൻ സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും എതിരായ ആക്രമണങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. “ചില കണക്കുകൾപ്രകാരം, ഏതാണ്ട് 4.9 ബില്യൺ ആളുകൾ മതസ്വാതന്ത്ര്യത്തിന്റെ ഗുരുതരമായ അല്ലെങ്കിൽ വളരെ ഗുരുതരമായ ലംഘനങ്ങളുള്ള രാജ്യങ്ങളിൽ ജീവിക്കുന്നു എന്നത് ആശങ്കാജനകമാണ്” – ബിഷപ്പ് ഗല്ലാഗർ പറഞ്ഞു.

You might also like