കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാല് വയസുകാരിക്ക് ഇകോളി അണുബാധയെന്ന് കണ്ടെത്തല്‍
കൊച്ചി: കാക്കനാട് ഡി.എല്‍.എഫ് ഫ്ളാറ്റില്‍ നാല് വയസുകാരിക്ക് ഇകോളി അണുബാധയെന്ന് കണ്ടെത്തല്‍. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്ളാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട് മൂലമെന്നാണ് രോഗബാധിതരുടെ കുടുംബങ്ങള്‍ ആരോപിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി അതിസാരവും ഛര്‍ദ്ദിയും മൂലം അസുഖ ബാധിതായിരുന്നു കുട്ടി. തുടര്‍ന്ന് കുടുംബം നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ശരീരത്തില്‍ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഫ്ളാറ്റിലെ വെള്ളത്തില്‍ കോളി സാന്നിധ്യം ഉണ്ടെന്ന കാര്യം അസോസിയേഷന്‍ ഭാരവാഹികള്‍ മനപൂര്‍വം മറച്ചുവച്ചെന്നാണ് രോഗബാധിതരുടെ കുടുംബം ആരോപിക്കുന്നത്.
മൂന്ന് ദിവസത്തിനു ശേഷം ആരോഗ്യ വകുപ്പിന്റെ പരിശോധനാ ഫലം പുറത്തു വരും. സൂപ്പര്‍ ക്ളോറിനൈസേഷന്‍ നടത്തിയ വെള്ളമാണ് നിലവില്‍ ഫ്ളാറ്റില്‍ ഉപയോഗിക്കുന്നത്. വിവിധ ആശുപത്രികളിലായി 28 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്