ബി​ഹാ​റി​ൽ‌‌‌ ​പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന സം​ഭ​വം ; അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു

0

പാ​റ്റ്ന: ബി​ഹാ​റി​ൽ‌‌‌ 11 ദി​വ​സ​ത്തി​നി​ടെ അ​ഞ്ചു​പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. മ​ധു​ബ​നി ജി​ല്ല​യി​ലെ ജ​ഞ്ജ​ർ​പൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​മാ​ണ് അ​വ​സാ​ന​മാ​യി ത​ക​ർ​ന്ന​ത്. 77 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ ര​ണ്ട് തൂ​ണു​ക​ൾ​ക്കി​ട​യി​ലു​ള്ള ഗ​ർ​ഡ​റി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കു​ന്ന പാ​ല​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്നു വീ​ണ​ത്. ജൂ​ൺ 18 ന് ​അ​രാ​രി​യ​യി​ൽ ബ​ക്ര ന​ദി​ക്ക് കു​റു​കെ 12 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്നി​രു​ന്നു. ജൂ​ൺ 22 ന് ​സി​വാ​നി​ലെ ഗ​ണ്ഡ​ക് ന​ദി​ക്ക് കു​റു​കെ​യു​ള്ള ഒ​രു പാ​ല​വും ത​ക​ർ​ന്നു വീ​ണി​രു​ന്നു. ജൂ​ൺ 23ന് ​കി​ഴ​ക്ക​ൻ ച​മ്പാ​ര​നി​ൽ ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പാ​ലം തകർന്നു.

You might also like